
തലച്ചോറിനും ശ്വാസകോശത്തിനും പരുക്ക് ; ശ്വാസകോശത്തില്‍ രക്തം കട്ട പിടിച്ചു ; അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല, നിലവില്‍ വെന്റിലേറ്ററിൽ ; ഉമ തോമസ് എംഎൽഎ 24 മണിക്കൂര്‍ നിരീക്ഷണത്തിലെന്ന് ഡോക്ടർമാർ
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്ന് താഴേക്ക് വീണ് ഉമ തോമസ് എംഎൽഎ നിലവില്‍ വെന്റിലേറ്ററിലാണെന്ന് ചികിത്സയിലുള്ള കൊച്ചി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്.
അതിനുശേഷം മാത്രമേ കൃത്യമായ വിവരം നല്‍കാനാവൂ. തലച്ചോറിലും ശ്വാസകോശത്തിനും പരുക്ക് ഏറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. സ്പയിനിനും പരുക്ക് ഏറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സിടി സ്കാന്‍ ഉള്‍പ്പെടെയുള്ളവ എടുത്തിട്ടുണ്ട്. നിലവില്‍ അബോധാവസ്ഥയിലാണ് എംഎല്‍എ.ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലൂർ സ്റ്റേഡിയത്തിന്റെ 20 അടി ഉയരത്തിൽ വിഐപി ഗാലറിയിൽനിന്നാണ് എംഎൽഎ വീണത്. വീഴ്ചയില്‍തന്നെ ബോധം നഷ്ടമായ എംഎല്‍എയെ ഉടന്‍തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.