മംഗലാപുരത്ത് മയക്കുമരുന്ന് വിതരണം ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ; അറസ്റ്റിലായത് രണ്ട് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം

മംഗലാപുരത്ത് മയക്കുമരുന്ന് വിതരണം ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ; അറസ്റ്റിലായത് രണ്ട് ഡോക്ടർമാർ ഉൾപ്പെടുന്ന സംഘം

Spread the love

സ്വന്തം ലേഖകൻ

മംഗലാപുരം: മംഗലാപുരത്ത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് ഇന്ത്യൻ വംശജനായ യുകെ പൗരനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.

ജനുവരി എട്ടിന് അറസ്റ്റിലായ പ്രതിയിൽ നിന്നും 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പിജികൾ, ഹോസ്റ്റലുകൾ, വാടകവീടുകൾ എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ച 9 പേരെ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിലായ ഒമ്പത് പേരിൽ രണ്ട് ഡോക്ടർമാരും രണ്ട് ബിഡിഎസ് വിദ്യാർത്ഥികളും നാല് എംബിബിഎസ് വിദ്യാർത്ഥികളും ഒരാൾ ഫിസിയോതെറാപ്പി വിദ്യാർത്ഥിയുമാണ്. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.