
മലപ്പുറം: എടപ്പാളിലെ ലോട്ടറിക്കടയില്‍ നിന്ന് ഒന്നര ലക്ഷം രൂപ സമ്മാനത്തുകയുള്ള ടിക്കറ്റുകളുമായി മുങ്ങിയ ജീവനക്കാരന് അറസ്റ്റില്‍.
തമിഴ്നാട്ടിലെ മധുര സ്വദേശിയായ ഗണേഷ് ആണ് കോയമ്പത്തൂരിലെ പീളമേടില്‍ നിന്ന് പിടിയിലായത്. വ്യാജ ആധാര്‍ കാര്‍ഡ് നല്‍കിയാണ് ഇയാള്‍ ജോലിക്ക് കയറിയതെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംഭവം, എടപ്പാളിലെ അമ്മ ലോട്ടറി ഏജന്‍സിയില്‍ ജോലിക്ക് കയറിയ ഇയാള്‍, ഉടമയെ കബളിപ്പിച്ച് ഏകദേശം ഒന്നര ലക്ഷം രൂപ സമ്മാനത്തുകയുള്ള ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ടിക്കറ്റുകള്‍ തൃശ്ശൂരിനും കോട്ടയത്തിനും ഇടയിലുള്ള ഇരുപതോളം ഏജന്‍സികളില്‍ നല്കി പണം കൈക്കലാക്കിയിരുന്നു. ഈ പണം ഉപയോഗിച്ച് ഇയാള്‍ സുഹൃത്തുക്കളോടൊപ്പം കോട്ടയം, മൂന്നാര്‍, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഉല്ലാസയാത്രകള്‍ നടത്തിയതായും പോലിസ് കണ്ടെത്തി.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ മൊബൈല്‍ നമ്പറുകള്‍ ഉപേക്ഷിച്ച പ്രതി കോവൈ, കാഞ്ചിപുരം, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.







