video
play-sharp-fill

സീറ്റുറപ്പിക്കാൻ യു.ഡി.എഫ്; 30 സീറ്റെങ്കിലും കോട്ടയം നഗരസഭയിൽ ലഭിക്കുമെന്നു യു.ഡി.എഫ്; 29 സീറ്റ് വരെ ലഭിക്കാമെന്ന പ്രതീക്ഷയിൽ ഇടതു മുന്നണി; പത്തു മുതൽ 12 സീറ്റു വരെ ഉറപ്പിച്ച് ബി.ജെ.പി; മുന്നണികകള വിറപ്പിച്ച് ട്വൻ്റി 20യും

സീറ്റുറപ്പിക്കാൻ യു.ഡി.എഫ്; 30 സീറ്റെങ്കിലും കോട്ടയം നഗരസഭയിൽ ലഭിക്കുമെന്നു യു.ഡി.എഫ്; 29 സീറ്റ് വരെ ലഭിക്കാമെന്ന പ്രതീക്ഷയിൽ ഇടതു മുന്നണി; പത്തു മുതൽ 12 സീറ്റു വരെ ഉറപ്പിച്ച് ബി.ജെ.പി; മുന്നണികകള വിറപ്പിച്ച് ട്വൻ്റി 20യും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരഞ്ഞെടുപ്പ് കഴിഞ്ഞു. ചെയ്ത വോട്ടുകളെല്ലാം പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഇനി നാലു ദിവസം കൂടി കാത്തിരുന്നാൽ മാത്രമേ ഫലം പുറത്തു വരൂ. എന്നാൽ, മുന്നണികളെല്ലാം അന്തിമ കണക്കുകൂട്ടലുകൾ നടത്തുകയാണ്. തങ്ങൾ തന്നെ വിജയിക്കുമെന്നാണ് മുന്നണികളുടെ അവകാശ വാദം.

ഇത്തവണയും മികച്ച വിജയം ഉറപ്പാണെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ആവർത്തിച്ച് അവകാശപ്പെടുന്നത്. എന്നാൽ, ഒരിടവേളയ്ക്കു ശേഷം അധികാരത്തിൽ തിരിച്ചെത്തുമെന്ന് എൽ.ഡി.എഫ്. കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ, ആര് ഭരിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ് ബി.ജെ.പിയുടെ നിലപാട്. ശക്തമായ സ്വാധീനവുമായി ട്വൻ്റി 20യും ഉണ്ട്

30 സീറ്റ് കണക്കു കൂട്ടി യു.ഡി.എഫ്
അവസാനവട്ട കണക്കുകൾ പ്രകാരം 30 സീറ്റുകളിൽ മുകളിൽ വിജയം നേടിയാകും അധികാരത്തിൽ എത്തുകയെന്നാണു യു.ഡി.എഫ്. കണക്കുകൂട്ടൽ. നഗരത്തിൽ വൻ ആധിപത്യം ലഭിക്കും. കുമാരനല്ലൂർ, ചിങ്ങവനം മേഖലകളിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും നഗരത്തിലെ സീറ്റുകൾ കൊണ്ടു വിജയം ഉറപ്പിക്കാം. ചില സീറ്റുകളിൽ വിമതരും സ്വതന്ത്രരും വിജയസാധ്യത നഷ്ടപ്പെടുത്തിയതായും നേതൃത്വം കണക്കുകൂട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികാരം ഉറപ്പ്
29 സീറ്റ് ഇടത്തേയ്ക്ക്
29 സീറ്റുകൾ വരെ നേടി ഭരണം നേടുമെന്നാണു എൽ.ഡി.എഫ്. കണക്കുകൂട്ടൽ. ചിങ്ങവനം മേഖലയിൽ വൻ കുതിപ്പുണ്ടാകുമെന്നും പടിഞ്ഞാറൻ മേഖലയിൽ ആധിപത്യം നേടാൻ കഴിയുമെന്നും മുന്നണി കരുതുന്നു. നഗരമധ്യത്തിൽ ചില സീറ്റുകളിൽ അപ്രതീക്ഷിത വിജയം നേടുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു. യു.ഡി.എഫിനുള്ളിലെ പോര് ഗുണകരമായെന്നും എൽ.ഡി.എഫ്. വിശ്വസിക്കുന്നു.

രണ്ടക്കം കടക്കും
ബി.ജെ.പിക്കുറപ്പ്
എട്ടു മുതൽ 12 സീറ്റുകൾ വരെ നേടുമെന്നാണു എൻ.ഡി.എ. കണക്കുകൂട്ടൽ. പത്തിനു മുകളിൽ സീറ്റ് മുന്നണി നേടിയാൽ ഒറ്റയ്ക്ക് ഒരു മുന്നണിയ്ക്കും ഭരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഇതോടെ, ബി.ജെ.പിയുടെ സ്വാധീനം ഇരട്ടിക്കുമെന്നാണു നേതൃത്വത്തിന്റെ വിശ്വാസം, കുമാരനല്ലൂർ, ചിങ്ങവനം മേഖലകളിലാണു ബി.ജെ.പി. കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത്.