യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡെന്നു സി.പി.എമ്മിന്റെ പ്രചാരണം: പ്രചാരണവും കള്ളക്കണക്കുകളും കൂടിച്ചേർന്നതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ക്വാറന്റയിനിൽ; എതിരാളിയെ തകർക്കാൻ രാഷ്ട്രീയ കക്ഷികൾക്കു കൂട്ട് കൊവിഡും

യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡെന്നു സി.പി.എമ്മിന്റെ പ്രചാരണം: പ്രചാരണവും കള്ളക്കണക്കുകളും കൂടിച്ചേർന്നതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ക്വാറന്റയിനിൽ; എതിരാളിയെ തകർക്കാൻ രാഷ്ട്രീയ കക്ഷികൾക്കു കൂട്ട് കൊവിഡും

Spread the love

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ കള്ളം പ്രചരിപ്പിക്കാൻ കൂട്ടിനില്ലാതിരുന്ന ഒരു അണിയെ കൂടി പാർട്ടികൾക്ക് ഇക്കുറി ലഭിച്ചിട്ടുണ്ട്. അത് മറ്റാരുമല്ല, കൊവിഡ് എന്ന മഹാമാരിയാണ്.

സ്ഥാനാർത്ഥിക്ക് കോവിഡ് എന്ന് വ്യാജപ്രചരണം നടത്തിയിരിക്കുകയാണ് ഇക്കുറി സി.പി.എം. ഇത്തരം പ്രചാരണത്തിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തന്നെ സി.പി.എം ക്വാറന്റൈനിലാക്കി. ഇതേ തുടർന്നു സി.പി.എം വ്യാജ പ്രചാരണം നടത്തുകയാണ് എന്നു യു.ഡി.എഫ് പരാതിയും നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലക്കുളത്തൂർ 15-ാം വാർഡിലെ യു ഡി എഫ് സ്ഥാനാർഥി സജിനി ദേവരാജിനാണ് കോവിഡ് ആണെന്ന വ്യാജരേഖയുണ്ടാക്കി സി പി എം നേതൃത്വത്തിന്റെ ഇടപെടലിൽ ക്വാറന്റൈനിലാക്കിയതെന്നാണ് പരാതി.

കഴിഞ്ഞ പതിനൊന്നാം തീയതി സജിനിയുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കാൻ വീട്ടിൽ സൗകര്യമില്ലാഞ്ഞിട്ട് പോലും മകനെ കോവിഡ് സെന്ററിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നാണ് യു ഡി എഫിന്റെ ആരോപണം. പിന്നീട് സമ്മർദത്തെ തുടർന്ന് പതിമൂന്നാം തീയതി കോവിഡ് സെന്ററിലാക്കിയെങ്കിലും വീട്ടിലുള്ളവർക്ക് ഇരുപതാം തീയതി പരിശോധന നടത്തിയപ്പോൾ സജിനിക്ക് മാത്രം കോവിഡ് പോസിറ്റീവെന്ന റിപ്പോർട്ടാണ് വന്നത്.

തലക്കുളത്തൂർ സി എച്ച് സിയിൽ സ്രവം ശേഖരിച്ച് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ലാബിൽ നിന്ന് നടത്തിയ ആർ ടി പി സി ആർ പരിശോധനയിലാണ് പോസിറ്റീവ് റിപ്പോർട്ട് വന്നത്. ഇത് സി എച്ച് സിയെ സ്വാധീനിച്ച് സി പി എം നേതൃത്വം ഉണ്ടാക്കിയ വ്യാജ റിപ്പോർട്ടാണെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

22-ാം തീയതി കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ മൂലം കോഴിക്കോട്ടെ മറ്റ് പ്രമുഖമായ വിവിധ ലാബുകളിലും ഇവരുടെ സ്രവം പരിശോധപ്പോൾ ഇവിടെ നിന്നെല്ലാം നടത്തിയ ആന്റിജൻ, ആന്റിബോഡി, ആർ ടി പി സി ആർ പരിശോധനയിൽ സജിനിയുടെ ഫലം നെഗറ്റീവ് ആവുകയും ചെയ്തു. ഇതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണത്തിന് കാരണം.

മകന് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിട്ട് പോലും കോവിഡ് സെന്ററിലാക്കാത്തത് അമ്മയ്ക്ക് അസുഖം വരട്ടെയെന്ന സി പി എം നേതൃത്വത്തിന്റെ നീചമായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് ആരോപിച്ചു. ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നൽകുമെന്നും സിദ്ദിഖ് പറഞ്ഞു.

താൻ ഗുരുതരമായ ശാരീരിക പ്രശ്‌നമുള്ളയാളാണ്. ഇതിൽ നിന്ന് മോചിതയായി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സ്ഥാനാർഥിയായത്. പക്ഷെ വ്യാജ പ്രചാരണം നടത്തി തന്നെ ക്വാറന്റൈൻ സെന്ററിലാക്കുകയായിരുന്നു. എന്തെങ്കിലും സംഭവിച്ചെങ്കിൽ സി പി എം നേതൃത്വമായിരിക്കും അതിന് ഉത്തരവാദിയെന്നും സജിനി ദേവരാജ് പ്രതികരിച്ചു.

വർഷങ്ങളായി സി പി എം നേതൃത്വം വിജയിച്ച് വരുന്ന വാർഡാണ് 15-ാം വാർഡ്. ഇവിടെ ഇത്തവണ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടിട്ടാണ് തന്നെ പ്രചാരണത്തിൽ നിന്നും മാറ്റി നിർത്താൻ ഇത്തരം വ്യാജ പ്രചാരണവുമായി രംഗത്ത് വന്നതെന്നും സജിനി പ്രതികരിച്ചു. എന്നാൽ ആരോപണങ്ങൾ സി പി എം നേതൃത്വം നിഷേധിച്ചു.