ആർക്കും മാസ്‌ക് വേണ്ട; ഉത്സവങ്ങളും ആഘോഷങ്ങളും സജീവം; കൊവിഡിനെ പേടിക്കാതെ തോന്നും പടി രാജ്യം; കടുത്ത വിമർശനങ്ങളുമായി സുപ്രീം കോടതി

ആർക്കും മാസ്‌ക് വേണ്ട; ഉത്സവങ്ങളും ആഘോഷങ്ങളും സജീവം; കൊവിഡിനെ പേടിക്കാതെ തോന്നും പടി രാജ്യം; കടുത്ത വിമർശനങ്ങളുമായി സുപ്രീം കോടതി

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യം ഒരിക്കലുമില്ലാത്ത അനിതര സാധാരണമായ സാഹചര്യത്തെ നേരിടുകയാണ്. മുൻപെങ്ങുമില്ലാത്ത ജാഗ്രതയിലായിരുന്നു കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ രാജ്യം പ്രതികരിച്ചിരുന്നത്. എന്നാൽ, കൊവിഡ് അതി രൂക്ഷമായ ഈ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്കു ജാഗ്രതയൊന്നുമില്ലെന്നു വ്യക്തമാക്കിയിരിക്കുകയായിരുന്നു സുപ്രീംകോടതി.

കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയെ വിമർശിച്ചാണ് ഇപ്പോൾ സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുന്നത്. കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പറഞ്ഞ സുപ്രീം കോടതി, ഈ ജാഗ്രത പക്ഷേ രാജ്യത്തെ ജനങ്ങൾക്കില്ലെന്നു കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്‌ക് താടിയിൽ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു.

കൊവിഡ് പ്രതിരോധത്തിനായി കടുത്ത നടപടികളൊന്നും കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സ്വീകരിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന മാർഗ്ഗനിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതേസമയം കേരളം ഉൾപ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
അതിനിടെ, ഗുജറാത്തിലെ രാജ്‌കോട്ടിൽ കൊവിഡ് രോഗികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും ദുരന്തങ്ങൾ ഒഴിവാക്കാൻ സർക്കാരുകൾ ജാഗ്രത പാലിക്കുന്നില്ലെന്നും കോടതി പറഞ്ഞു. സംഭവത്തിൽ കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും ചൊവ്വാഴ്ച റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദ്ദേശിച്ചു.