തേര്‍ഡ് ഐ ബ്യൂറോ
കൊച്ചി: സുരേഷ് ഗോപിയ്ക്കു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ ദേവനും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജിതനായ മുഖ്യമന്ത്രിയെന്ന് നടന്‍ ദേവന്‍ ഫെയ്‌സ്ബുക്കില്‍ ആഞ്ഞടിച്ചു. തുഗ്ലക്കിനൊപ്പം പരാജയപ്പെട്ട ഭരണാധികാരിയെന്നാണ് പിണറായി വിജയനെതിരെ ദേവന്‍ ആഞ്ഞടിച്ചത്. കേരള പൊലീസ് ആക്ട് 118 അ യുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലയാളി ജയിച്ചു.. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ഭരണകൂടം തോറ്റു..
ജനാധിപത്യത്തിന്റെയും അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെയും കടക്കല്‍ കോടാലി വയ്ക്കുന്ന കിരാത നിയമം പിന്‍വലിച്ചിരുന്നു, കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ്… കേരള പോലീസ് ആക്ട്… 118 അ…
ആദ്യം അഭിനന്ദനം പറയേണ്ടത് ‘ മറുനാടന്‍ ‘ സാജന്‍ സ്‌കറിയാ കാണു…സാജന്റെ പൗരബോധത്തിന്റെ മുന്‍പില്‍ നിര്ഭയത്വത്തിന്റെ മുന്‍പില്‍ സവിനയം തലകുനിച്ചുകൊണ്ടു ഞാന്‍ തുടരട്ടെ…
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകസാജന്റെ ആഹ്വാനം പിന്തുടര്‍ന്ന് മറ്റെല്ലാ മാധ്യമങ്ങളും പ്രബുദ്ധരായ മലയാളി സമൂഹവും ഉയര്‍ത്തിവിട്ട കൊടുംകാറ്റിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയിരുന്നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍… പരാജിതനായ മുഖ്യമന്ത്രി ആണ് താനാണ് വീണ്ടും തെളിയിച്ചിരിക്കുന്നു…
പണ്ട് ചരിത്രത്തില്‍ എഴുതപ്പെട്ട ‘തുഗ്ലക് ‘ എന്ന വിഡ്ഢി രാജാവിന്റെ കസ്സേരയിലേക്കു മറ്റൊരു പെരുംകുടി ചരിത്രം എഴുതുകയാണ്..പ്രബുദ്ധമായ ജനശബ്ദത്തിനും കുട്ടായ്മക്കും മുന്‍പില്‍ എതു ക്രൂരനായ ഭരണാധികാരിയും തകരും… ചരിത്രം എഴുതിവെച്ചിട്ടുണ്ട്…
‘ബുദ്ധി പണയം ‘ വച്ച ( സാജനോട് കടപ്പാട് ) ഒരു മുഖ്യമന്ത്രിയും ഭരണകൂടവും, എതോ ഒരു ബുദ്ധിയില്ലാത്ത ഉപദേശകന്‍ എഴുതിക്കൊടുത്ത വരികള്‍ക്ക് താഴെ ഒപ്പിട്ടു മുഖ്യമന്ത്രി… ജനങ്ങളെ ഒരു നിമിഷമെങ്കിലും ഓര്‍ത്തില്ല, നമ്മുടെ മുഖ്യമന്ത്രി…
ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാത്ത ഒരു മുഖ്യമന്ത്രി ആയിപ്പോയി നമ്മള്‍ക്ക്…
ഇന്ത്യന്‍ ഭരണഘടനയും പൗരസ്വാതന്ദ്ര്യവും നീണാള്‍ വാഴട്ടെ…
കേരളം ജയിക്കട്ടെ
ജയ് ഹിന്ദ്
സ്‌നേഹാദരങ്ങളോടെ,
നിങ്ങളുടെ സ്വന്തം,
ദേവന്‍ ശ്രീനിവാസന്‍….