
തലശേരി : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചതറിഞ്ഞ് സ്ഥാനാർത്ഥി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബോധരഹിതയായി വീണു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഷർമിളയാണു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബോധരഹിതയായത്.
അഞ്ചു തവണ മത്സരിച്ചു പരാജയപ്പെട്ട ഷർമിള ആറാമൂഴത്തിലാണ് വിജയിച്ചുകയറിയത്. തിരുവങ്ങാട് വാർഡില്‍നിന്നാണ് ഷർമിള വിജയിച്ചത്.
സിപിഎമ്മിലെ രേഷ്മയെയാണു 83 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഷർമിളയ്ക്ക് 441 വോട്ടും രേഷ്മയ്ക്ക് 358 വോട്ടും ലഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറു വോട്ടിനായിരുന്നു ഷർമിള പരാജയപ്പെട്ടത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ് ഷർമിള.







