
ആലപ്പുഴ: കായംകുളത്തെ തോല്‍വിയില്‍ അതൃപ്‌തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ.
കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്‌എന്‍ഡിപി വോട്ടുകളില്‍ ചോർച്ച ഉണ്ടായെന്നും യു പ്രതിഭ പറഞ്ഞു.
പാർട്ടി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തില്‍ പോലും മുന്നേറാൻ ആയില്ലെന്ന് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്. കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭയുടെ ആരോപണം. ഇത് എസ്‌എൻഡിപി വോട്ടുകളില്‍ ചോർച്ച ഉണ്ടായി.
യഥാർത്ഥ ശ്രീനാരായണീയയായ തനിക്കെതിരെ പ്രവർത്തിച്ചു. കേരളത്തില്‍ മൊത്തം ഇത്തരത്തില്‍ പ്രവർത്തനം നടന്നിട്ടുണ്ടെന്നും യു പ്രതിഭ പ്രതികരിച്ചു.







