video
play-sharp-fill

നടരാജ വിഗ്രഹം വീട്ടിൽ വെക്കുന്നത് ഐശ്വര്യമെന്ന് വിശ്വസിപ്പിച്ചു; പഞ്ചലോഹ നടരാജ വിഗ്രഹം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; കേസിൽ രണ്ടുപേർ അറസ്റ്റിൽ

നടരാജ വിഗ്രഹം വീട്ടിൽ വെക്കുന്നത് ഐശ്വര്യമെന്ന് വിശ്വസിപ്പിച്ചു; പഞ്ചലോഹ നടരാജ വിഗ്രഹം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; കേസിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

തൃശൂര്‍: നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തിൽ രണ്ടു പേര്‍ പിടിയിൽ. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം.

കാടുകുറ്റി സ്വദേശി ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശി ബാബു പരമേശ്വരൻ നായർ (55) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ കൊരട്ടി കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷാണ് തട്ടിപ്പിനിരയായത്. പഞ്ചലോഹ നടരാജ വിഗ്രഹം നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ചു ലക്ഷം രൂപയാണ് രജീഷിൽ നിന്ന് തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ രജീഷ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.