video
play-sharp-fill

ശ്രീനിവാസൻ വധം;  രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ശ്രീനിവാസൻ വധം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
പാലക്കാട്∙ ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ്, ഒമിക്കുന്ന് സ്വദേശി കെ.അലി എന്നിവരാണ് അറസ്റ്റിലായത്.

ഏപ്രിൽ 16 ശനിയാഴ്ചയാണ് മേലാമുറിയില്‍ കടയില്‍ വച്ച് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.