Spread the love

കോട്ടയം: എരുമേലി ചുങ്കത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു.

video
play-sharp-fill

മുക്കട സ്വദേശി അനീഷ്, രാജാപടിയിലെ ഓട്ടോ ഡ്രൈവർ വാഴക്കാല സ്വദേശി ബിജു (48) എന്നിവരാണ് മരിച്ചത്.

35 അടി ആഴമുള്ളതായിരുന്നു കിണർ. ആദ്യം കിണറില്‍ ഇറങ്ങിയ അനീഷ് ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ബിജുവും ശ്വാസംമുട്ടി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.