
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശിക്ക് രോഗം; കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ മരിച്ച മലപ്പുറം സ്വദേശിയുടെ പരിശോധന ഫലം ഉടൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിക്കും പന്നിയങ്കര നിരീക്ഷണത്തിലിരിക്കെ മരിച്ച മുഹമ്മദ് കോയക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറത്ത് കേൊവിഡ് നിരീക്ഷണത്തിലുള്ളയാളും മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മരിച്ച അബൂബക്കര്‍. രണ്ടാഴ്ചയോളമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാവിലെ ഭക്ഷണത്തിനായി വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉച്ചയോടെ ശ്രവ പരിശോധനാഫലം ലഭിക്കുമെന്നാണ് വിവരം. അതിന് ശേഷമെ മരണ കാരണം വ്യക്തമാവൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം തൃക്കാക്കര കരുണാലയത്തിൽ കൊവിഡ് സ്ഥിരീകരിച്ച അന്തേവാസിയും മരിച്ചു. മൂന്ന് വർഷമായി കരുണാലയത്തിലെ അന്തേവാസിയായ ആനി ആന്‍റണിയാണ് മരിച്ചത്.മരണകാരണം കൊവിഡ് ആണോ എന്ന് വ്യക്തമല്ല.