ജനസംഖ്യാ നിയന്ത്രണം : രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഒരു ആനുകൂല്യവും കിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ; രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകുട്ടികളാണെങ്കിലോ….! ; സർക്കാരിനെ ട്രോളി സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിന് ബില്ല് അവതരിപ്പിക്കാനുള്ള നീക്കവുമായി ശിവസേന രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം, രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകുട്ടികളാണെങ്കിൽ എന്ത് ചെയ്യും എന്നതുൾപ്പടെയുള്ള ചോദ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുയാണ്.
ജനസംഖ്യാനിയന്ത്രണം എന്ന നിർദ്ദേശം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ടു വച്ചെങ്കിലും ബിജെപി നിയമനിർമ്മാണത്തിൽ നിന്ന് തത്കാലം പിന്തിരിയുകയായിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ഇത് സർക്കാരിനുള്ള നിർദ്ദേശമല്ല എന്ന് പിന്നീട് തിരുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ബില്ല് കൊണ്ടുവരാത്തപ്പോൾ ഇത്തരം ചർച്ചയ്ക്ക് തത്കാലം ഇടമില്ലെന്നാണ് ബിജെപി നിലപാട്.തത്കാലം നിയമം കൊണ്ടു വരാൻ സമയമായില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
എന്നാൽ ഇപ്പോൾ ബജറ്റ് സമ്മേളനത്തിൻറെ ആദ്യഘട്ടത്തിൽ ശിവസേന എംപി അനിൽ ദേശായി അവതരിപ്പിച്ച ഈ ബില്ല് ഇപ്പോൾ ചർച്ചയാകുകയാണ്.
ഭരണഘടനയുടെ 47-ാം അനുച്ഛേദം പൊതു ആരോഗ്യം ഉറപ്പാക്കാനുള്ള സർക്കാരിൻറെ ബാധ്യത വ്യക്തമാക്കുന്നു. ഇതിൽ ജനസംഖ്യാ നിയന്ത്രണവും കടമയായി കൂട്ടിച്ചേർക്കണമെന്നാണ് സ്വകാര്യ ബില്ലിലെ നിർദ്ദേശം. കുട്ടികൾ രണ്ടിൽ കൂടുതലുള്ളവർക്ക് സർക്കാരിൻറെ ഒരാനുകൂല്യവും നൽകരുതെന്നാണ് നിർദ്ദേശം.