play-sharp-fill
കോട്ടയം നഗരത്തിൽ വീണ്ടും സി ഐ ടി യു അക്രമം: മാധ്യമ പ്രവർത്തകന് പിന്നാലെ ഈരയിൽക്കടവിലെ എ.വി.ജി ജീവനക്കാർക്ക്  മർദനമേറ്റു: മുപ്പതോളം വരുന്ന സംഘം നാല് ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിച്ചു

കോട്ടയം നഗരത്തിൽ വീണ്ടും സി ഐ ടി യു അക്രമം: മാധ്യമ പ്രവർത്തകന് പിന്നാലെ ഈരയിൽക്കടവിലെ എ.വി.ജി ജീവനക്കാർക്ക് മർദനമേറ്റു: മുപ്പതോളം വരുന്ന സംഘം നാല് ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും സി ഐ ടി യു ആക്രമണം. ഈരയിൽക്കടവിലെ ഏവിജി കാർ ഷോറൂം ജീവനക്കാരെയാണ് മുപ്പതോളം വരുന്ന സി ഐ ടി യു സമരക്കാർ ആക്രമിച്ചത്. ആക്രമണത്തിൽ ഏ.വി.ജി ജീവനക്കാരായ വടവാതൂർ സ്വദേശി ജീമോൻ (37) , തോട്ടയ്ക്കാട് സ്വദേശി മനു (33) , അയ്മനം സ്വദേശി ബാലു (27) , പാറമ്പുഴ സ്വദേശി അനൂപ് (29) എന്നിവർക്ക് പരിക്കേറ്റു. മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘം വളഞ്ഞു നിന്നെ ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ആക്രമണത്തിനിരയായവർ ആരോപിച്ചു.


വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ഈരയിൽക്കടവിലെ എ.വി ജി ഓഫിസിന് മുന്നിലായിരുന്നു സംഭവങ്ങൾ. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിൽ മാസങ്ങളായി ഏ.വി.ജി ഓഫിസിന് മുന്നിൽ സമരം നടക്കുകയാണ്. ഈ സമരത്തിന്റെ ഭാഗമായി നൂറിലേറെ സിഐടിയു പ്രവർത്തകർ കഴിഞ്ഞ കുറച്ച് ദിവസമായി പ്രദേശത്ത് തമ്പടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരത്തെ തുടർന്ന് പൊലീസ് സംരക്ഷണയിലാണ് മാസങ്ങളായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെയും സ്ഥാപനത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ ഓഫിസിലേയ്ക്ക് എത്തിയ ജീവനക്കാരെ സി ഐ ടി യു പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പൊലീസ് കാവൽ നിൽക്കുമ്പോഴാണ് സി ഐ ടി യു നേതൃത്വത്തിൽ ആക്രമണം നടത്തിയത്.

സംഭവം അറിഞ്ഞ് ഏവിജിയിലെ കൂടുതൽ ജീവനക്കാർ സ്ഥലത്ത് എത്തി. ഇതോടെയാണ് സി ഐ ടി യു പ്രവർത്തകർ പിൻതിരിഞ്ഞത്. ഇതിന് ശേഷം പരിക്കേറ്റ ജീവനക്കാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.