തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി കവർച്ച നടത്തിയ പ്രതി കൊല്ലം റെയിൽവേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളിൽ; കോട്ടയത്തേക്കുള്ള പാസഞ്ചറിൽ കയറി കടന്നു കളഞ്ഞുവെന്ന് സൂചന; ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് പൊലീസ്

Spread the love

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി ഭീഷണി. മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ തോക്ക് ചൂണ്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപെടുകയായിരുന്നു.

video
play-sharp-fill

കൊല്ലം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രം കണ്ടതോടെ പ്രതികൾ സംസ്ഥാനം വിടാനുള്ള സാധ്യതയും തള്ളികളയുന്നില്ല. കൊല്ലത്തുനിന്നും കോട്ടയത്തേക്കുള്ള പാസഞ്ചറിൽ കടന്നു കളഞ്ഞുവെന്നും, അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുള്ള ട്രെയിനിൽ പോകാൻ സാധ്യതയുണ്ടെന്നും കണക്കിലെടുത്ത് പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയിയിൽ പങ്കുവെച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.