
മഹാരാജ് പ്രതീക്ഷ കാത്തു….! ടി20 ലോകകപ്പില്‍ പടിക്കല്‍ കലമുടച്ച് ബംഗ്ലാദേശ് ; ബംഗ്ലാദേശ് അട്ടിമറി അതിജീവിച്ച് ദക്ഷിണാഫ്രിക്ക; നാല് റണ്‍സിന് ജയം; സൂപ്പര്‍ എട്ടിലെത്തുന്ന ആദ്യ ടീം
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പടിക്കല്‍ കലമുടച്ച് ബംഗ്ലാദേശ്.
ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെന്റെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്.
46 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിളങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലെത്തുന്ന ആദ്യ ടീമായി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ബംഗ്ലാദേശിനും പതിഞ്ഞ തുടക്കമായിരുന്നു. മൂന്ന് വിക്കറ്റുകള്‍ 37 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി.
തന്‍സിദ് ഹസന്‍ (9), ലിറ്റണ്‍ ദാസ് (9), ഷാക്കിബ് അല്‍ ഹസന്‍ (3) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ന്ജമുല്‍ ഹുസൈന്‍ ഷാന്റെ (14) കൂടി മടങ്ങിയതോടെ ബംഗ്ലാദേശ് നാലിന് 50 എന്ന നിലയിലായി. തുടര്‍ന്ന് തൗഹിദ് ഹൃദോയ് (37) – മഹ്മുദുള്ള (20) സഖ്യം 44റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറില്‍ ഹൃദോയിയെ നഷ്ടമായി.