Spread the love

വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ സംഘർഷത്തില്‍ വലിയ ആശ്വാസം പകർന്നുകൊണ്ട് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു.

video
play-sharp-fill

ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകളില്‍ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു.

സമാധാന കരാർ അംഗീകരിച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്ന ട്രംപ്, ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പത്തു ദിവസത്തെ ഇടവേള മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.