Spread the love

കോട്ടയം : 52 ദിവസത്തെ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ കടല്‍ മീനിന് ക്ഷാമമായി. വിലയും ഉയർന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അറവുമാടുകളെ കൊണ്ടുവരുന്നതിനെതിരെ നാളെ മുതല്‍ ഒരാഴ്ച ജില്ലയില്‍ ഇറച്ചി വില്പന ശാലകള്‍ അടച്ചിടുകയാണ്.

video
play-sharp-fill

പുഴകളില്‍ അനധികൃത മീൻപിടിത്തവും നിരോധിച്ചു. മഴ ശക്തമായതോടെ കായല്‍മീൻ ലഭ്യതയും കുറഞ്ഞു. കടലില്‍ മീൻ പിടിക്കുന്നതിന് ചെറുവള്ളങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ. മത്തി, അയില, കിളി, കൊഴുവ തുടങ്ങിയ ചെറിയ ഇനം മത്സ്യങ്ങളേ ലഭിക്കൂ. നിലവില്‍ ഇവയ്ക്ക് 150 – 300 രൂപ വരെ വിലയുണ്ട്. കാലവർഷം
ആരംഭിച്ചതോടെ ഊത്തപിടിത്തം സജീവമായിരുന്നു. പുല്ലൻ, വാള, കാരി, കൂരി, മുശി, പരല്‍, വയമ്പ് തുടങ്ങിയവയുടെ ലഭ്യത കൂടിയതോടെ വിലയും കുറഞ്ഞു.

ഊത്തപിടിത്തം ചെറുമത്സ്യങ്ങളുടെ പ്രജനനത്തിന് തടസമാകുമെന്നതിനാല്‍ നിരോധിച്ചു. കായല്‍ മത്സ്യങ്ങളുടെ വിലയും ഉയർന്നു. ഇടത്തരം കരിമീന് കിലോയ്ക്ക് 500- 650 വരെയായി. മുരശ് , വാള, കൂരി, കായല്‍ കാളാഞ്ചി, കായല്‍ വറ്റ തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിവരവ് കുറഞ്ഞു
മാംസ സംസ്കരണ ഫാക്ടറികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള കാലി വരവ് കുറഞ്ഞു.ആരോഗ്യവകുപ്പിന്റെ കർശന നിബന്ധനകളും, സാമൂഹ്യവിരുദ്ധ ആക്രമണവും വർദ്ധിച്ചതോടെ മാട്ടിറച്ചി വില കിലോയ്ക്ക് 500 രൂപയില്‍ എത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കാത്തതിനെതിരെ നാളെ മുതല്‍ ഒരാഴ്ച കോട്ടയത്ത് മീറ്റ് സ്റ്റാളുകള്‍ അടച്ചിടാനാണ് മീറ്റ് ഇൻഡസ്ട്രീസ് വെല്‍ഫയർ അസോസിയേഷൻ തീരുമാനം.

”അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് റെയില്‍മാർഗം പോത്തിൻ കുട്ടികളെ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിച്ചാല്‍ ചെക്ക് പോസ്റ്റുകളിലെ സാമൂഹ്യ വിരുദ്ധ ശല്യം അവസാനിപ്പിക്കാം. സാധാരണക്കാർക്ക് പോത്തിൻകുട്ടികളെ ലഭ്യമാക്കിയാല്‍ വളർത്തി നല്ല വരുമാനമുണ്ടാക്കാനും കഴിയും.