
തിരുവനന്തപുരം: കഠിനംകുളത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിനാണ് യുവാവിനെ കൊല്ലാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിൻ ആണ് രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്.
കഴിഞ്ഞവർഷം ഫെബിന്റെ സുഹൃത്തിനെ ഏഴംഗസംഘം ആക്രമിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസിലെ ദൃക്സാക്ഷിയാണ് ഫെബിൻ. കോടതിയിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് സംഘം ഫെബിനെ ആക്രമിച്ചത്.
ഫെബിന്റെ ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. ഫെബിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.







