Spread the love

ഡൽഹി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതല്‍ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ (നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി).

video
play-sharp-fill

ഔദ്യോഗിക സന്ദേശങ്ങള്‍ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു. വിദ്യാർത്ഥികള്‍ക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങള്‍ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല.

പണം അടക്കാൻ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിച്ച്‌ നീക്കം നടന്നാല്‍ നാഷണല്‍ സൈബർ ക്രൈം ഹെല്‍പ് ലൈൻ നമ്പറായ 1930 ല്‍ അറിയിക്കണം.

നാളത്തെ പരീക്ഷക്ക് പുതിയ അഡ്‌മിറ്റ് കാർഡ് ലഭിക്കും. വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. മെയ് 30 ലെ കാർഡ് ഉപയോഗിക്കരുതെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി പറയുന്നു.

അതേസമയം, നാഷണല്‍ മെഡിക്കല്‍ കമ്മിഷന് കീഴില്‍ വരുന്ന ഒരു മെഡിക്കല്‍ കോളേജും ഇന്നും നാളെയും വിദ്യാർത്ഥികള്‍ക്ക് അവധി നല്‍കരുതെന്നും നിർദ്ദേശം നല്‍കി. ചില വിദ്യാർത്ഥികള്‍ മുൻപ് നടന്ന നീറ്റ് ക്രമക്കേടിന് പിന്നിലുണ്ടായിരുന്നുവെന്ന് കണ്ടാണ് കർശന നിർദ്ദേശം.

അതേസമയം, നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താൻ 5000 കേന്ദ്രങ്ങളില്‍ ഇന്ന് മോക്ഡ്രില്‍ നടത്തും. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തിപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു.