
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ സമയം വൈദ്യുതി മുടങ്ങാൻ സാധ്യത.
ചില പ്രദേശങ്ങളില്‍ 25 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. വൈദ്യുതി ആവശ്യകത അനുസരിച്ച് ഫീഡറുകള്‍ ഓഫാക്കാൻ സബ്സ്റ്റേഷനുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്ന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. ആദ്യം 15 മിനുട്ട് വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്നാണ് അറിയിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നിലവില്‍ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണം വർധിപ്പിക്കാൻ കെഎസ്‌ഇബി തീരുമാനമെടുത്തിരിക്കുന്നത്.
പൊതുവെ ജൂണ്‍ മാസത്തില്‍ പ്രതിദിന വൈദ്യുത ഉപയോഗം 90 ദശലക്ഷം യൂനിറ്റില്‍ താഴെയാണ് ഉണ്ടാവേണ്ടത്. എന്നാല്‍, മഴ കുറഞ്ഞതോടെ ചൂടു കൂടുകയും വൈദ്യുതി ഉപയോഗം പതിവിന് വിപരീതമായി ജൂണ്‍ മാസത്തിലും 90 ദശലക്ഷം യൂനിറ്റ് മുകളിലാണ്.
വെള്ളിയാഴ്ച മാത്രം 91 ദശലക്ഷം യൂനിറ്റ് മുകളിലായിരുന്നു. ഇതോടെയാണ് നിയന്ത്രണം വർധിപ്പിക്കാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.







