
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂളുകളില്‍ ഉപയോഗിക്കുന്ന വാഹനം മിക്കവാറും മാരുതി 800, ഡിസയർ, ബ്രെസ്സ എന്നീ മോഡലുകളൊക്കെയായിരിക്കും.
പലരും ഈ വാഹനങ്ങളിലായിരിക്കും ഡ്രൈവിംഗ് പഠിച്ചതും ലൈസൻസ് സ്വന്തമാക്കിയതും. എന്നാല്‍ ബിഎംഡബ്ല്യു x3 -യില്‍ നിങ്ങള്‍ക്ക് ഡ്രൈവിംഗ് പഠിക്കാൻ പറ്റിയാലോ. എങ്ങനെയുണ്ടാകും ആ അനുഭവം. തിരുവനന്തപുരത്തെ ചെറുപ്പക്കാർക്കിടയില്‍ ഇപ്പോള്‍ ട്രെൻഡിങ്ങാണ് എസ്.എം.എസ് ഡ്രൈവിംഗ് സ്കൂളിലുള്ള ബിഎംഡബ്ല്യു x3. തിരുവനന്തപുരം നഗരത്തിലൂടെ വാഹനം ഓടിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തലസ്ഥാനത്തെ ഏറ്റവും മികച്ച ഡ്രൈവിങ്ങ് സ്കൂളുകളില്‍ ഒന്നാണ് എസ്‌എംഎസ് ഡ്രൈവിംഗ് സ്കൂള്‍. വെറുതേ വാഹനമോടിക്കാൻ പഠിപ്പിക്കുക മാത്രമല്ല അവിടെ ചെയ്യുന്നത്, വാഹനത്തിൻ്റെ എല്ലാ കാര്യങ്ങളും, അതായത് സ്പെയർ വീല്‍ മാറി ഇടുക, അത്യാവശം മെക്കാനിക്കല്‍ അറിവുകള്‍ അങ്ങനെ ഒരു വാഹനം ഓടിച്ചു കൊണ്ട് പോകാൻ ആവശ്യമുളള എല്ലാ അറിവുകളും അവർ പകർന്ന് കൊടുക്കുന്നുണ്ട്, അത് കേവലം തിയറി മാത്രമല്ല പ്രാക്ടിക്കലുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഓട്ടോമാറ്റിക്ക് കാറില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നത് വളരെ ചുരുക്കമാണ്, എന്നാല്‍ ഇനി മുന്നോട്ട് എല്ലാ വാഹനങ്ങളും ഓട്ടോമാറ്റിക്കിലേക്ക് മാറുകയാണ്. അത് കൊണ്ട് മാനുവല്‍ ഗിയറി ഓടിച്ചു പഠിക്കുന്നവർക്ക് പലപ്പോഴും ഒരു ഓട്ടോമാറ്റിക്ക് വാഹനം ഓടിക്കാൻ ബുദ്ധിമുട്ടാകാറുണ്ട്. അത് കണക്കിലെടുത്താണ് ഡ്രൈവിങ്ങ് സ്കൂള്‍ ഓട്ടോമാറ്റിക്ക് വാഹനങ്ങളിലും തങ്ങളുടെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്.

പുതിയ മോഡല്‍ വാങ്ങി വിദ്യാർത്ഥികള്‍ക്ക് പരിശീലിക്കാൻ കൊടുക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും, അത് കൊണ്ട് തന്നെ സെക്കൻഡ് ഹാൻ്റ് മാർക്കറ്റില്‍ നിന്ന് ബിഎംഡബ്ല്യു സ്വന്തമാക്കിയതാവാനാണ് സാധ്യത. ബിഎംഡബ്ല്യുവിൻ്റെ മറ്റ് വിവരങ്ങളിലേക്ക് വരികയാണെങ്കില്‍ ബിഎംഡബ്ല്യു ഓള്‍-ഇലക്‌ട്രിക് i5 ഇന്ത്യയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം ഓണ്‍ലൈനിലും ഡീലർഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ച കമ്ബനി 5 സീരീസ് സെഡാനെ കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് (CBU) രാജ്യത്ത് എത്തിക്കുക.
ഇന്ത്യയില്‍ ഓള്‍-ഇലക്‌ട്രിക് i5 സെഡാന്റെ M60 xDrive എന്ന പതിപ്പാണ് കമ്ബനി വിപണനം ചെയ്യുക. പുതിയ തലമുറ ബിഎംഡബ്ല്യു 5 സീരീസ് അടിസ്ഥാനമാക്കിയുള്ള ഹൈ-പെർഫോമൻസ് ഇവിയാണിത് എന്നതും പണക്കാരെ ആകർഷിക്കുന്ന കാര്യമാണ്.
കൂടാതെ സ്റ്റാൻഡേർഡ് i5 മോഡലിനേക്കാള്‍ ശക്തമായ ഡ്യുവല്‍ മോട്ടോർ സജ്ജീകരണവും ഇതിലുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്. പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും വില പ്രഖ്യാപനവും മറ്റ് കാര്യങ്ങളും എപ്പോള്‍ ഉണ്ടാവുമെന്ന സ്ഥിരീകരണം ബിഎംഡബ്ല്യു നല്‍കിയിട്ടില്ല.
ഒരു സമ്ബൂർണ ഇറക്കുമതിയായി ഇന്ത്യയിലേക്ക് എത്തുന്നതിനാല്‍ എന്തായാലും വില കുറവൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഡിസൈനിലേക്ക് നോക്കിയാല്‍ M60 വേരിയന്റിന് കറുപ്പിലൊരുങ്ങിയിരിക്കുന്ന കിഡ്‌നി ഗ്രില്‍ എലമെൻ്റ്, കൂടുതല്‍ അഗ്രസീവ് റിയർ ഡിഫ്യൂസർ എന്നിങ്ങനെയുള്ള കുറച്ച് അധിക സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്റീരിയർ ലേഔട്ട് 5 സീരീസിന് സമാനമാണ്.
12.3 ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെൻ്റ് ഡിസ്പ്ലേയും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനുമാണ് അകത്തളത്തെ പ്രധാന ആകർഷണം. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ലിനക്സ് സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കി ഏറ്റവും പുതിയ iDrive 8.5 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കുകയും ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് പ്രവർത്തനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. ആംബിയൻ്റ് ലൈറ്റിംഗ്, ഫോർ-വേ പവർ ലംബർ സപ്പോർട്ടുള്ള ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മൈക്രോ ഫില്‍ട്ടറുള്ള ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് കാറിലെ മറ്റ് സവിശേഷതകള്‍.
81.2kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന കാറിന് പരമാവധി 593 bhp കരുത്തില്‍ 795 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. i5 M60 ഹൈ-പെർഫോമൻസ് കാറിന് വെറും 3.8 സെക്കൻഡിനുള്ളില്‍ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. അതേസമയം ഉയർന്ന വേഗത 230 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.



