
തിരുവനന്തപുരം ; 29ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് 15 തിയറ്ററുകളിലായി നടക്കും.
180 സിനിമകള്‍ പ്രദർശിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവല്‍ പ്രസിഡന്റുമായി 501 അംഗ സംഘാടക സമിതിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. അന്താരാഷ്ട്ര സിനിമ മേഖലയിലെ ഇരുനൂറോളം പ്രമുഖർ മേളക്കെത്തും.
15,000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. മേളയുടെ സംഘാടക സമിതി രൂപവത്കരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര മത്സരവിഭാഗം, ലോക സിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കണ്‍ട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം.
മേളയുടെ ഭാഗമായി ഇൻ കോണ്‍വർസേഷൻ, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ
സ്മാരകപ്രഭാഷണം, മാസ്റ്റർ ക്ലാസ്, പാനല്‍ ചർച്ച, എക്‌സിബിഷൻ എന്നിവയും നടക്കും. ചലച്ചിത്രമേളയുടെ ലോഗോ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.



