video
play-sharp-fill

ബൈക്കിൽ ലിഫ്റ്റ് ചോദിച്ചിട്ട് നൽകിയില്ല; തിരുവനന്തപുരത്ത് സുഹൃത്തായ ബൈക്ക് യാത്രികനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്; രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

ബൈക്കിൽ ലിഫ്റ്റ് ചോദിച്ചിട്ട് നൽകിയില്ല; തിരുവനന്തപുരത്ത് സുഹൃത്തായ ബൈക്ക് യാത്രികനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്; രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

തിരുവനന്തപുരം: സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിലുള്ള വിരോധത്തിൽ  ബൈക്ക് യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ചു.

സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള ചെമ്മണ്ണുവിള വീട്ടിൽ അഭി(18)ക്കാണ് കുത്തേറ്റത്. കഴിഞ്ഞ 13-ന് രാത്രിയാണ് സംഭവം.

വണ്ടിത്തടത്ത് നിന്ന് പാച്ചല്ലൂർ ദേവീക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിന് അനന്തുവും സുഹൃത്തുക്കളുമായി നടന്നുവരികയായിരുന്നു. ഈ സമയത്ത് എതിരെ ബൈക്കിൽവന്ന അഭിയോട് തന്‍റെ കൂടെയുണ്ടായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകണമെന്ന് അനന്തു ആവശ്യപ്പെട്ടു. പറ്റില്ലെന്ന് അഭി പറഞ്ഞതോടെ  കൈയിലുണ്ടായിരുന്ന കത്രികയെടുത്ത് അനന്തു അഭിയുടെ പുറത്ത് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് വട്ടം കുത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അനന്തുവിനെ നഗരത്തിൽ നിന്നുമാണ്  അറസ്റ്റ് ചെയ്തത്.  സംഭവം നടക്കുമ്പോൾ അനന്തുവിനൊപ്പമുണ്ടായിരുന്നവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.