video
play-sharp-fill

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം: ലഹരിമരുന്ന് ഉപയോഗിച്ചതിന് സ്കൂളിൽ നിന്ന് പറഞ്ഞുവിട്ട വിദ്യാർത്ഥികൾ അടക്കം 20 അംഗ സംഘം ചേർന്ന് വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം: ലഹരിമരുന്ന് ഉപയോഗിച്ചതിന് സ്കൂളിൽ നിന്ന് പറഞ്ഞുവിട്ട വിദ്യാർത്ഥികൾ അടക്കം 20 അംഗ സംഘം ചേർന്ന് വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Spread the love

 

തിരുവനന്തപുരം: നേമം വിക്ടറി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ഇരുപതോളം വിദ്യാർത്ഥികൾ ചേർന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. മർദിച്ചവരിൽ സ്കൂളിൽ നിന്ന് ടി സി വാങ്ങി പോയ കുട്ടികളും ലഹരി ഉപയോഗിച്ചതിന് സ്കൂളിൽനിന്ന് വിട്ടുപോയ കുട്ടികളും ഉണ്ടായിരുന്നെന്ന് വിദ്യാർത്ഥി പറഞ്ഞു.

 

കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിൻ്റെ വാർഷികത്തിനിടയിലാണ് സഹവിദ്യാർത്ഥി ക്ലാസിന് മുമ്പ് നടന്ന പ്രശ്നവുമായി ബന്ധപ്പെട്ട് ഒമ്പതാംകാരൻ്റെ അടുത്തെത്തിയത്. പ്രശ്നം അന്നേ പരിഹരിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിലും അസഭ്യം പറയുകയും കഴുത്തിന് കയറി പിടിച്ചതായും വിദ്യാർത്ഥി പറഞ്ഞു. ആക്രമണത്തിനിടയിൽ തല ചുവരിൽ ഇടിച്ചിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.

 

തുടർന്ന് മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ റീലായി പ്രചരിപ്പിക്കുകയും ചെയ്തു. അതേസമയം പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ യാതൊരുവിധ നടപടിയും എടുത്തിട്ടില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. പരീക്ഷ അടുത്തിട്ടും സ്കൂളിൽ പോകാൻ ഭയമെന്ന് വിദ്യാർത്ഥി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group