video
play-sharp-fill

മുഖത്ത് പരിക്കേറ്റ പാടുകൾ; ആന്തരികാവയവങ്ങൾക്ക് പരിക്ക്; മരണകാരണം മർദ്ദനം; കശുവണ്ടിത്തോട്ടത്തിലെ ഷെഡ്ഡിൽ ആദിവാസി യുവതിയെ മരച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം

മുഖത്ത് പരിക്കേറ്റ പാടുകൾ; ആന്തരികാവയവങ്ങൾക്ക് പരിക്ക്; മരണകാരണം മർദ്ദനം; കശുവണ്ടിത്തോട്ടത്തിലെ ഷെഡ്ഡിൽ ആദിവാസി യുവതിയെ മരച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം

Spread the love

കണ്ണൂര്‍: ഇരിക്കൂരിലെ ആദിവാസി യുവതി രജനിയുടെ മരണം കൊലപാതകം. ഇരിക്കൂര്‍ ഊരത്തൂരിലെ കശുവണ്ടിത്തോട്ടത്തിലെ ഷെഡ്ഡിലാണ് രജനിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

ഭര്‍ത്താവ് ബാബുവിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം. ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു.

ഞായറാഴ്ച രാത്രിയിൽ രജനിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും തുടർന്നുളള മർദ്ദനമാണ് മരണകാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിൽ രജനിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി വ്യക്തമായി. ഇതോടെയാണ് കൊലപാതക സാധ്യത തെളിഞ്ഞത്.