
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കം; എക്‌സൈസ് കേസുണ്ടായിരുന്നതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകന്‍
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണന്‍ (34) ആണ് മരിച്ചത്. ഒരാഴ്ചയായി മശണനെ കാണാനില്ലായിരുന്നു. മരത്തില്‍ തൂങ്ങിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മശണന്റെ പേരില്‍ എക്‌സൈസ് കേസുണ്ടായിരുന്നെന്നും ഇതില്‍ മനോവിഷമത്തിലായിരുന്നു ഇയാളെന്നും ബന്ധുക്കള്‍ പറഞ്ഞു. യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും പൊലീസ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0