Spread the love

 

താമരശ്ശേരി: ആദിവാസി യുവാവിനെ റോഡിരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി ഗോപാലനാണ് മരിച്ചത്. താമരശ്ശേരിക്ക് സമീപം ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിരികിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

 

കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഗോപാലൻ. ക്ഷേത്രത്തിൽ തുടികൊട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് താമരശ്ശേരി പോലീസിൽ വിവരം അറിയിച്ചു. ആർടിഒ സ്ഥലത്തെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.