‘ഒരുമിച്ച് മുന്നോട്ട് പോകാനാകില്ല, ഇപ്പോള്‍ ഞങ്ങള്‍ രണ്ട് വ്യക്തികളാണ്’; ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിയുന്നു
സ്വന്തം ലേഖിക
പാലക്കാട്: ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിഞ്ഞു.
രണ്ടര മാസം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമാണ് ഇവര്‍ വിവാഹമോചിതരാകുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ആയിരുന്നു ഇരുവരും വിവാഹിതരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരുടെയും വേര്‍പിരിയലിനെ കുറിച്ച് പ്രവീണ്‍ നാഥ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കുന്ന ചോദ്യങ്ങള്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നുവെന്നും പ്രവീണ്‍ വ്യക്തമാക്കി.
പ്രവീണ്‍ നാഥും റിഷാന ഐഷുവും ഏറെ ജനശ്രദ്ധ നേടിയ വ്യക്തികളാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടെയും പ്രണയവും ജീവിതവും വൈറലായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആണ് ഇവര്‍ വിവാഹിതരായത്. പാലക്കാട് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും ഒരുമിച്ച് തീരുമാനം എടുക്കുകയായിരുന്നു.
‘ചില വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് പരസ്പരം മുന്നോട്ടുപോകാന്‍ കഴിയാത്തതിനാല്‍ സംസാരിച്ച് മ്യൂച്ചല്‍ ആയിട്ട് തന്നെ വേണ്ട എന്ന് വെച്ചു. ആയതിനാല്‍ ഇനി ഇതിനെ ചൊല്ലി ഞങ്ങള്‍ക്ക് ട്രോമ നല്‍കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. അവള്‍ അവളുടെ ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നു. ഞാന്‍ എന്റെ ജീവിതവും മുന്‍പോട്ട് കൊണ്ടുപോകുന്നു. സ്‌നേഹിച്ച്, സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’-പ്രവീണ്‍ നാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.