
കുട്ടികളുടെ കളിതമാശ കാര്യമായി; ചുവപ്പ് കണ്ട ട്രെയിൻ നിർത്തി
സ്വന്തം ലേഖകൻ
തിരൂർ: തമാശയ്ക്കു കുട്ടികൾ വീശിയ ചുവപ്പ് തുണി കണ്ട്, അപകടമെന്നു കരുതി ലോക്ക് പൈലറ്റ് ട്രെയിൻ നിർത്തി.
തിരൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് തമാശയൊപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂർ -മംഗലാപുരം എക്സ്പ്രസ് തിരൂർ വിട്ടയുടൻ കുളത്തിൽ കുളിക്കുകയായിരുന്ന കുട്ടികൾ കുളക്കടവിലെ ചുവപ്പ് മുണ്ട് വീശുകയായിരുന്നു.
എന്തോ അപകടം ആണെന്ന് കരുതി ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതോടെ കുട്ടികൾ ഓടി രക്ഷപ്പെട്ടു. അഞ്ച് മിനിറ്റോളം ട്രെയിൻ നിർത്തിയിട്ട ശേഷമാണ് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച പകൽ 12.30 ഓടെയാണ് സംഭവം.
തുടർന്ന് ആർ പി എഫ് നടത്തിയ അന്വേഷണത്തിനൊടുവിൽ അഞ്ച് കുട്ടികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
Third Eye News Live
0