
യാത്രക്കാര്‍ രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുത്; ഇയര്‍ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കരുത്; രാത്രി യാത്ര സുഖകരമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ; ഇതാ പുതിയ രാത്രി നിയമങ്ങള്‍!
സ്വന്തം ലേഖിക
കോട്ടയം: രാത്രി യാത്രക്കാര്‍ക്ക് നല്ല ഉറക്കം ഉറപ്പാക്കാന്‍ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ.
ദിനംപ്രതി ലക്ഷക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയില്‍ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയില്‍വേ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം യാത്രക്കാര്‍ രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുത്. ഇയര്‍ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിപ്പിക്കരുത്.
ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ട്രെയിനില്‍ പെരുമാറ്റ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനര്‍, കാറ്ററിങ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സഹയാത്രക്കാര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പെരുമാറുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാര്‍ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കള്‍ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനില്‍ അനുവദിക്കില്ല.
രാത്രി യാത്രക്കാര്‍ക്കായി കൊണ്ടുവരുന്ന മറ്റ് വ്യവസ്ഥകള്‍
1. രാത്രി 10നു ശേഷം ടി ടി ഇമാര്‍ ടിക്കറ്റ് പരിശോധന നടത്തരുത്.
2. സംഘങ്ങളായി യാത്ര ചെയ്യുന്നവര്‍ രാത്രി 10നു ശേഷം പരസ്പരം സംസാരിക്കരുത്.
3. കിടക്കാനായി മിഡില്‍ ബെര്‍ത്തിലെ യാത്രക്കാരന്‍ സീറ്റ് നിവര്‍ത്തിയാല്‍ ലോ ബെര്‍ത്തിലുള്ളയാള്‍ ചോദ്യം ചെയ്യരുത്.
4. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ രാത്രി 10നു ശേഷം ശേഷം വിതരണം ചെയ്യരുത്. എന്നാല്‍, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഇ കാറ്ററിങ് സര്‍വീസില്‍ രാത്രി ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യന്‍ റെയില്‍വേ ഒരു വിശാലമായ റെയില്‍ ശൃംഖലയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
അതിനാല്‍, ഓരോ യാത്രക്കാരനും മികച്ച യാത്രാനുഭവം ലഭിക്കുന്നതിനും റെയില്‍ ശൃംഖല നന്നായി പ്രവര്‍ത്തിക്കുന്നതിനും ഈ നിയമങ്ങള്‍ നിര്‍ബന്ധമാണ്. പുതിയ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.