play-sharp-fill
ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത ; പാസഞ്ചര്‍ മിനിമം ചാര്‍ജ് 10 രൂപയാക്കുന്നു ; 140 എക്സ്പ്രസ് ട്രെയിനുകള്‍ പാസഞ്ചറുകളാക്കി മാറ്റും ; കേരളത്തില്‍ 39 ട്രെയിനുകൾ ഇതില്‍ ഉള്‍പ്പെടും

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത ; പാസഞ്ചര്‍ മിനിമം ചാര്‍ജ് 10 രൂപയാക്കുന്നു ; 140 എക്സ്പ്രസ് ട്രെയിനുകള്‍ പാസഞ്ചറുകളാക്കി മാറ്റും ; കേരളത്തില്‍ 39 ട്രെയിനുകൾ ഇതില്‍ ഉള്‍പ്പെടും

സ്വന്തം ലേഖകൻ

കൊല്ലം: ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്ത് നിലവില്‍ സർവീസ് നടത്തുന്ന ചില എക്സ്പ്രസ് ട്രെയിനുകള്‍ കൂടി പാസഞ്ചറുകളാക്കി മാറ്റും. ഇതോടെ ദക്ഷിണ റെയില്‍വേയില്‍ കൂടുതല്‍ പാസഞ്ചർ ട്രെയിനുകളില്‍ മിനിമം യാത്രാ നിരക്ക് 10 രൂപയായി കുറയും. നിലവില്‍ 30 രൂപയാണ് ഈടാക്കുന്നത്.

ദക്ഷിണ റെയില്‍വേയുടെ അറിയിപ്പ് അനുസരിച്ച്‌ അവരുടെ പരിധിയിലുള്ള 140 എക്സ്പ്രസ് ട്രെയിനുകള്‍ ജൂലൈ ഒന്നുമുതല്‍ പാസഞ്ചറുകളായി മാറും. കേരളത്തില്‍ സർവീസ് നടത്തുന്ന 39 ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. ഇത് സംബന്ധിച്ച്‌ റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിന് ശേഷം ട്രെയിൻ സർവീസുകള്‍ പുനരാംരഭിച്ചപ്പോള്‍ പാസഞ്ചറുകള്‍ എല്ലാം അണ്‍ റിസർവ്ഡ് എക്സ്പ്രസ് സ്പെഷല്‍ എന്ന പേരിലാണ് ഓടിയിരുന്നത്.

വണ്ടികളുടെ നമ്ബരുകളിലും മാറ്റം വരുത്തി. 200 കിലോമീറ്റർ ദൈർഘ്യത്തില്‍ താഴെയുള്ള പാസഞ്ചറുകളുടെ നമ്ബറുകള്‍ പൂജ്യത്തില്‍ തുടങ്ങുന്ന രീതിയിലാണ് അധികൃതർ മാറ്റിയത്. മറ്റ് പാസഞ്ചറുകളുടെ നമ്ബർ ഒന്നില്‍ ആരംഭിക്കുന്ന രീതിയിലും ക്രമീകരിച്ചു.

രണ്ട് കാറ്റഗറിയിലും മിനിമം ചാർജ് മൂന്നിരട്ടിയാക്കി വർധിപ്പിക്കുകയും ചെയ്തു. പാർലമെന്‍റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബ് പാസഞ്ചർ ട്രെയിനുകളുടെ മിനിമം നിരക്ക് റെയില്‍വേ 10 രൂപയായി കുറച്ചുവെങ്കിലും ഇത് പൂജ്യത്തില്‍ തുടങ്ങുന്ന വണ്ടികള്‍ക്ക് മാത്രമാണ് ബാധകമാക്കിയത്. ഒന്നില്‍ നമ്ബർ ആരംഭിക്കുന്ന പാസഞ്ചറുകളെ എക്സ്പ്രസുകളാക്കി നിലനിർത്തി ഇപ്പോഴും അവയില്‍ മിനിമം നിരക്ക് 30 രൂപയാണ് ഈടാക്കി വരുന്നത്.

മധുര -പുനലൂർ പാസഞ്ചർ, കോട്ടയം – നാഗർകോവില്‍ പാസഞ്ചർ എന്നിവ തന്നെയാണ് ഇതിന്‍റെ ഉദാഹരണം. ഈ രണ്ട് ട്രെയിനുകളും ഇപ്പോഴും എക്സ്പ്രസ് എന്ന പേരിലാണ് സർവീസ് നടത്തുന്നത്. ഇവയുടെ നേരത്തേയുണ്ടായിരുന്ന ചില സ്റ്റോപ്പുകള്‍ ഒഴിവാക്കുകയും ചെയ്തു. അവ അടുത്തിടെ പുനഃസ്ഥാപിച്ചുവെങ്കിലും മിനിമം നിരക്ക് 30 രൂപയില്‍ നിന്ന് കുറവ് വരുത്തിയതുമില്ല.

ഇതിനാണ് ജൂലൈ ഒന്നുമുതല്‍ മാറ്റം വരുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളുടെയും നമ്ബരുകള്‍ അന്നുമുതല്‍ അഞ്ച്, ആറ്, ഏഴ് എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന രീതിയിലാകും. മിനിമം നിരക്കും എല്ലാ പാസഞ്ചറുകളിലും പത്ത് രൂപയായി ഏകീകരിക്കപ്പെടും.

പാസഞ്ചറുകളുടെ നമ്ബരുകള്‍ പുനഃക്രമീകരിക്കുന്നതിന്‍റ ഭാഗമായി ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ യാത്രാ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച്‌ സൂചനകള്‍ ഒന്നുമില്ലെങ്കിലും നിരക്കുകള്‍ പഴയപടിയിലേക്ക് കുറയ്ക്കും എന്നാണ് കൊമേഴ്സ്യല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം.