
ചെവിയിൽ ഹെഡ്സെറ്റ്, മൊബൈൽ ഫോണിൽ ഗെയിമും കളിച്ച് ട്രാക്കിലൂടെ നടന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം
സേലം: മൊബൈലിൽ വീഡിയോ ഗെയിം കളിച്ച് റെയിൽവെ ട്രാക്കിലൂടെ നടന്ന സുഹൃത്തുക്കൾ ട്രെയിൻ ഇടിച്ച് മരിച്ചു. സേലം ആത്തൂരിലാണ് ദാരുണ സംഭവം നടന്നത്.
യതാപൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളായ ദിനേശ്, ആർ.അരവിന്ദ് എന്നിവരാണ് മരിച്ചത്. ഇരുവരും സേലം പുത്തിരഗൗണ്ടപാളയം സ്വദേശികളാണ്.
ഹെഡ് സെറ്റ് ഉപയോഗിച്ചതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. സേനം – വൃധചലം പാസഞ്ചർ ട്രെയിൻ ഇടിച്ചാണ് മരണം. ദിനേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അരവിന്ദിനെ തൊട്ടടുത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സേലം പൊലീസ് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0