video
play-sharp-fill

ശാസ്ത്രീ റോഡിലൂടെ കയറ്റം കയറി എത്തിയ കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങി; കോട്ടയം ടൗണിൽ ഗതാഗതക്കുരുക്ക്; ഇട്ടാവട്ടത്ത് നട്ടംതിരിക്കാൻ ‘പടവലം പന്തലും’

ശാസ്ത്രീ റോഡിലൂടെ കയറ്റം കയറി എത്തിയ കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങി; കോട്ടയം ടൗണിൽ ഗതാഗതക്കുരുക്ക്; ഇട്ടാവട്ടത്ത് നട്ടംതിരിക്കാൻ ‘പടവലം പന്തലും’

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങിയതോടെ കോട്ടയം ടൗണിൽ ഗതാഗതക്കുരുക്ക്. ശാസ്ത്രീ റോഡിലൂടെ കയറ്റം കയറി എത്തിയ കണ്ടെയ്നർ ലോറിയാണ് രാവിലെ 11 മണിക്ക് ശേഷം കേബിളിൽ തട്ടി തിരക്കേറിയ റോഡിന് നടുവിൽ കുടുങ്ങിയത്.

ഇതേ തുടർന്ന് 20 മിനിറ്റോളം കോട്ടയം ടൗണിൽ ബേക്കർ ജംഗ്ഷൻ ഭാഗത്ത് ഗതാഗത തടസം ഉണ്ടായി.ഫയർഫോഴ്സ് എത്തി കേബിൾ ഉയർത്തി വാഹനം കടത്തി വിട്ടതോടെയാണ് ഗതാഗതക്കുരുക്ക്
അയഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷര നഗരിക്ക് ബാധ്യതയായി മാറിയിരിക്കുകയാണ് ആകാശപ്പാത. നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതില്‍ ഇതിനുള്ള പങ്ക് ചെറുതല്ല. ആകാശപ്പാതയുടെ തൂണുകള്‍ നോക്കുകുത്തിയായി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അടിക്കടി രൂപ മാറ്റം വരുത്തല്‍ നഗരത്തിലെ കാല്‍നട ഗതാഗതം പോലും സങ്കീര്‍ണ്ണമാക്കി. 5.74 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതിയിലൂടെ കണ്ണോടിച്ചാല്‍ എവിടെയും ഏച്ചുകെട്ടലുകള്‍ കാണാം. കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ മാത്രം തീരുന്നതല്ല കോട്ടയത്തെ ഗതാഗതപ്രശ്നങ്ങള്‍.