
ടി പി വധക്കേസ്: വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചെന്ന കേസിൽ കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു
കൊച്ചി: ടി പി ചന്ദ്രശേഖരന് വധത്തിനായി വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചുവെന്ന കേസില്‍ കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കൊടി സുനിക്ക് പുറമേ അഴിയൂര്‍ സ്വദേശികളായ പുറത്തെ തയ്യില്‍ ജാബിര്‍, നടുച്ചാലില്‍ നിസാര്‍, കല്ലമ്പത്ത് ദില്‍ഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയില്‍ അഫ്സല് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
ടി പി വധത്തിനായി പ്രതികള്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചുവെന്ന അന്നത്തെ ഡിവൈഎസ്പി ജോസി ചെറിയാന്റെ പരാതിയില്‍ 2012 ഏപ്രില്‍ 26നാണ് പ്രതികള്‍ക്കെതിരെ ചോമ്പാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0