play-sharp-fill
ടി.പിയെ കൊല്ലാൻ തീരുമാനിച്ചത് ഒരു അജ്ഞാത കേന്ദ്രത്തിൽ നിന്ന്: കൊലപാതകത്തിന് പിന്നിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ മാത്രമല്ല

ടി.പിയെ കൊല്ലാൻ തീരുമാനിച്ചത് ഒരു അജ്ഞാത കേന്ദ്രത്തിൽ നിന്ന്: കൊലപാതകത്തിന് പിന്നിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ മാത്രമല്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിന് പിന്നിലെ വെളിപ്പെടുത്തലുകൾ ഓരോ ദിവസവും വരികയാണ്. കേസിൽ സി.പി.എം പ്രവർത്തകരും ഗുണ്ടകളും ശിക്ഷിക്കപ്പെട്ടെങ്കിലും ഇപ്പോഴും സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല.

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മാത്രമല്ലെന്ന് അദ്ദേഹത്തിന്റെ വിധവയും ആര്‍എംപി എംഎല്‍എയുമായ കെകെ രമ ഇപ്പോൾ പ്രതികരിച്ചതോടെയാണ് വിവാദം വീണ്ടും ആളിക്കത്തിയത്. പ്രതികളിലൊരാളായിരുന്ന കുഞ്ഞനന്ദന്‍ മരിച്ചതുകൊണ്ട് മാത്രം തനിക്ക് നീതി കിട്ടിയെന്ന് പറയാനാകില്ലെന്ന് രമ വ്യക്തമാക്കി. ടിപിയെ കൊല്ലാന്‍ തീരുമാനിച്ച ഒരു കേന്ദ്രമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതൊരിക്കലും ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മാത്രമല്ലെന്ന് രമ വെളിപ്പെടുത്തി. ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ ആര്‍എംപി എന്ന പാര്‍ട്ടി നശിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. അതാണ് തെറ്റിയതെന്ന് കെകെ രമ പറഞ്ഞു..

കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെകെ രമയുടെ വെളിപ്പെടുത്തല്‍. ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ ആര്‍എംപി എന്ന പാര്‍ട്ടി നശിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. അതാണ് തെറ്റിയതെന്നും കെ കെ രമ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിറകിലെ ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. കുഞ്ഞനന്തന്‍ കൊല്ലാന്‍ ഉപയോഗിച്ച ഒരായുധം മാത്രമാണെന്നും കൊന്നവര്‍ മറ്റു പലരുമാണെന്നും കെ കെ രമ മുന്‍പും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.