play-sharp-fill
സംഘട്ടനരംഗത്തിൽ ഡ്യൂപ്പില്ലാതെ ചിത്രീകരണം : ടോവിനോയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായത് രക്തക്കുഴൽ മുറിഞ്ഞ് ; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

സംഘട്ടനരംഗത്തിൽ ഡ്യൂപ്പില്ലാതെ ചിത്രീകരണം : ടോവിനോയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായത് രക്തക്കുഴൽ മുറിഞ്ഞ് ; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

സ്വന്തം ലേഖകൻ

കൊച്ചി : ഷൂട്ടിനിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരം. അപകടത്തിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതാണ് ആന്തരിക രക്തസ്രാവത്തിനും വേദനയ്ക്കും കാരണമായത്.


അപകടനില തരണം ചെയ്തുവെങ്കിലും നാളെ രാവിലെ 11 മണിവരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരും. ശേഷം ആൻജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് പിറവത്തു നടക്കുന്ന ഷൂട്ടിങ്ങിനിടെ ടൊവിനോയ്ക്ക് പരിക്കേൽക്കുന്നത്. എന്നാൽ അപ്പോൾ കാര്യമായ വേദന ഇല്ലാത്തതിനാൽ ചിത്രീകരണം തുടർരുകയായിരുന്നു.

ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു.ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി. അടുത്ത ദിവസം ലെക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടർമാർ കണ്ടെത്തി. താരം ഐസിയുവിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്.

രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. എങ്കിലും വീട്ടിൽ ചെന്നാലും മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം.

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ഫൈറ്റുകളും മറ്റും വളരെ ഏറെയാണ് ചിത്രത്തിൽ. ചിത്രത്തിലെ സംഘട്ടന രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. എന്നാൽ ടോവിനോയ്ക്ക് പരിക്കേറ്റതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.

 

 

Tags :