Spread the love

 

 

കോഴിക്കോട്: വന്ന് വന്ന് ബസിനും രക്ഷയില്ല.കോഴിക്കോട് ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കൊണ്ടുപോകുവാന്‍ ശ്രമം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 52 ജി 2596 രജിസ്ട്രേഷനിലുള്ള അല്‍-മനാമ എന്ന ബസാണ് ഒരു സംഘം ആളുകൾ കടത്തിക്കൊണ്ടു പോവാന്‍ ശ്രമിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഷെഡ്ഡില്‍ നിന്നും വാഹനവുമായി കടന്നുകളഞ്ഞ സംഘം കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനായി കയറി. ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം ഇവര്‍ അവിടെ പണം നല്‍കാതെ പേരാമ്പ്ര ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോവുകയായിരുന്നു.

പമ്പ് ജീവനക്കാര്‍ ബഹളമുണ്ടാക്കി മറ്റുള്ളവരെ അറിയിക്കുകയും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെ ബസ്സിനെ പിന്‍തുടരുകയും ചെയ്തു. പേരാമ്പ്ര കൈതക്കലില്‍ വച്ച് ബസ് തടഞ്ഞു. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group