കേരള ടൂറിസം പ്രൊമോട്ടേഴ്സ് ട്രസ്റ്റ് ഉദ്ഘാടനം ഞായഴാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: കേരള ടൂറിസം പ്രെമോേട്ടഴ്സ് ട്രസ്റ്റിെൻറ ഉദ്ഘാടനം ഞായറാഴ്ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. വൈകീട്ട് മൂന്നിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കും. െക.ടി.പി.ടി വൺ മില്യൺ ക്ലബിെൻറ ഉദ്ഘാടനം അഡ്വ. കെ. സുരേഷ്കുറുപ്പ് എം.എൽ.എയും കേരളീയം ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. പി.ആർ.സോനയും ടൂർ പാക്കേജിെൻറ ഉദ്ഘാടനം ഡി.ടി.പി.സി ജില്ല സെക്രട്ടറി ഡോ. ബിന്ദുനായരും നിർവഹിക്കും. വൈകീട്ട് ആറിന് ഗാനസന്ധ്യയുമുണ്ടാകും. പ്രവാസിമലയാളികളടക്കം 21 അംഗങ്ങൾ ചേർന്നാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. കേരളത്തിലേക്ക് ടൂറിസ്റ്റുകളെ എത്തിക്കാൻ കർമപദ്ധതി തയാറാക്കുക, മലയാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കുരുമുളക്, ഏലക്ക, കശുവണ്ടി തുടങ്ങിയ പ്രവാസി മലയാളികളുടെ സഹകരണത്തോടെ ലോക വിപണിയിൽ എത്തിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വാർത്തസമ്മേളനത്തിൽ കെ.ടി.പി.ടി പ്രസിഡൻറ് പി.ആർ. മോഹനൻ, സെക്രട്ടറി സജി കൃഷ്ണൻ, ട്രഷറർ അഡ്വ. സി.ജെ. മാത്യു, ജോസ് േജാർജ് എന്നിവർ പെങ്കടുത്തു.
Third Eye News Live
0