ദന്ത സംരക്ഷണത്തിന് മുൻതൂക്കം കൊടുക്കുന്നവരാണോ നിങ്ങൾ..! എങ്കിൽ നിങ്ങളുടെ ടൂത്ത് ബ്രഷ് എത്രമാസം കൂടുമ്പോഴാണ് മാറ്റാറുള്ളത്? അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ…..
കൊച്ചി: ദന്ത സംരക്ഷണത്തിന് പ്രധാനപ്പെട്ട ഒന്നാണ് ടൂത്ത് ബ്രഷ്.
ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുന്നത് മാത്രമല്ല അത് എത്ര നാള്‍ കൂടുമ്പോള്‍ മാറ്റണമെന്നതും വളരെ പ്രധാനമാണ്. പലരും ശരിയായ കാലയളവില്‍ ടൂത്ത് ബ്രഷ് മാറ്റാറില്ല. ടൂത്ത് ബ്രഷുകള്‍ നിശ്ചിത ഇടവേളകളില്‍ മാറ്റിയില്ലെങ്കില്‍ അതില്‍ ബാക്ടീരിയകള്‍ വളരാൻ കാരണമാകും.
കൂടാതെ കാലപ്പഴക്കം ചെല്ലുന്നത് അനുസരിച്ച് ടൂത്ത് ബ്രഷിലെ ബ്രിസലുകള്‍ (നാരുകള്‍) അകന്ന് പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യുന്നു. ഇത് പല്ലുകളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത് ബ്രഷിന്റെ ശേഷിയെ ബാധിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ മറ്റ് ദന്ത സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
ടൂത്ത് ബ്രഷ് മാറ്റാനുള്ള സമയം
മൂന്ന് – നാല് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ദന്താരോഗ്യ വിദഗ്ദർ പറയുന്നത്. ബ്രഷിന്റെ നാരുകള്‍ കേട് വന്നാലോ അവ കുറഞ്ഞലോ ബ്രഷ് മാറ്റാൻ സമയമായി എന്നാണ് അർത്ഥം. കേട് വന്ന ബ്രഷിന്റെ നാരുകള്‍ പല്ലിന് ദോഷം ചെയ്യും.
ഇനാമല്‍ നശിപ്പിക്കുകയും മോണയ്ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളില്‍ പുതിയ ബ്രഷ് വാങ്ങുന്നതാണ് നല്ലത്. മൃദുവായതും കുറ്റി പോലെ നില്‍ക്കുന്നതുമായ ബ്രിസല്‍ ഉള്ള ടൂത്ത് ബ്രഷുകളാണ് നല്ലതെന്ന് വിദഗ്ദർ പറയുന്നു. നല്ല വൃത്തിയായി ടൂത്ത് ബ്രഷുകള്‍ സൂക്ഷിക്കേണ്ടതും അനിവാര്യമാണ്.