
കോട്ടയം: വിരമിച്ച ശേഷവും ഔദ്യോഗിക പദവിയുടെ ചിഹ്നം ഉപയോഗിച്ചതിനെ തുടർന്ന് മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്കെതിരേ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു.
വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചതിലൂടെ ഗതാഗത നിയമലംഘനവും പദവി ദുരുപയോഗവും ഉണ്ടായെന്ന വിലയിരുത്തലിലാണ് നടപടി. സ്വകാര്യ വാഹനത്തില്‍ ഡി.ജി.പി.യുടെ സ്റ്റാർ ബോർഡ് പതിപ്പിച്ച് യാത്ര ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം എസ്.പി.ക്ക് കേസ് രജിസ്റ്റർ ചെയ്യാൻ ഡി.ജി.പി. നിർദേശം നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരത്തില്‍ ചിഹ്നം ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടക്കും.
നിയമപരമായ നടപടികള്‍ക്ക് പിന്നാലെ സംഭവത്തിന്റെ മുഴുവൻ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.







