video
play-sharp-fill
കെ.വി. തോമസിനെ ബിജെപിയിൽ എത്തിക്കാൻ ടോം വടക്കൻ വഴി കേന്ദ്ര നേതൃത്വം

കെ.വി. തോമസിനെ ബിജെപിയിൽ എത്തിക്കാൻ ടോം വടക്കൻ വഴി കേന്ദ്ര നേതൃത്വം

സ്വന്തം ലേഖകൻ

എറണാകുളത്തു സ്ഥാനാർഥിയാകാനുള്ള നീക്കം വെട്ടിയ കോൺഗ്രസിനെതിരേ കലാപമുയർത്തിയ കെ.വി. തോമസിനെ ബിജെപി പാളയത്തിലെത്തിക്കാൻ നേതൃത്വത്തിന്റെ ശക്തമായ ശ്രമങ്ങൾ. കോൺഗ്രസ് വിട്ട് കാവിപാളയത്തിൽ ചേക്കേറിയ ടോം വടക്കൻ വഴി നിർമല സീതാരാമനും സ്മൃതി ഇറാനിയുമാണ് നീക്കങ്ങൾ നിയന്ത്രിക്കുന്നത്. വലിയ ഉറപ്പുകൾ തോമസിന് നല്കിയെന്നാണ് സൂചന.
തോമസിനെ ബിജെപിയിലെ ന്യൂനപക്ഷ മുഖമായി പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനവും നല്കിയിട്ടുണ്ട്. ഇതുവരെ മനസുതുറന്നിട്ടില്ല തോമസ്. കേന്ദ്രത്തിൽ വീണ്ടും ബിജെപി അധികാരത്തിൽ വരുമെന്ന തരത്തിലുള്ള അഭിപ്രായസർവേകൾ ഉയർത്തി കാട്ടിയുള്ള തുറുപ്പുചീട്ടാണ് ബിജെപി പുറത്തെടുക്കുന്നത്.

കോൺഗ്രസിൽ നിന്നാൽ ഇനിയൊരിക്കലും ഡെൽഹി രാഷ്ട്രീയത്തിൽ നിറയാൻ സാധിക്കുകയില്ലെന്നും കേരളത്തിലെ നേതാക്കളുടെയിടയിൽ അപ്രസക്തനാകേണ്ടി വരുമെന്നും ടോം വടക്കൻ വഴി ബിജെപി നേതൃത്വം തോമസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം തോമസിന് സീറ്റ് നിഷേധിച്ചത് കുഴപ്പമില്ലെങ്കിലും വിഷയം കൈകാര്യം ചെയ്തരീതി ശരിയായില്ലെന്ന അഭിപ്രായവുമായി കെ. സുധാകരൻ രംഗത്തെത്തി. കെ വി തോമസിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയ നടപടി അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ വി തോമസിനെ പോലെ മുതിർന്ന ഒരു നേതാവിന് സീറ്റ് നൽകാനാവില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ നേരെത്തെ അറിയിക്കണമായിരുന്നെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. സോണിയ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരും. മാനസിക പ്രയാസം മൂലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ബിജെപിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കൻ അല്ലെന്നും കെ സുധാകരൻ പറഞ്ഞു.