Spread the love

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പാക് കായിക താരങ്ങൾക്ക് പങ്കെടുക്കാനുള്ള വിലക്ക് കേന്ദ്രം പിൻവലിച്ചു.

video
play-sharp-fill

പാകിസ്ഥാൻ കളിക്കാർക്കും ടീമുകൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്ന് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

ആഗോള കായിക പരിപാടികളെ ഉഭയകക്ഷി മത്സരങ്ങളിൽനിന്ന് വേർതിരിക്കുന്ന നയം രൂപീകരിച്ചതായി കേന്ദ്രം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലോ വിദേശത്തോ ഉള്ള അന്താരാഷ്ട്ര, ബഹുമുഖ മത്സരങ്ങളിൽ അന്താരാഷ്ട്ര കായിക സംഘടനകളുടെ രീതികളും നമ്മുടെ കായികതാരങ്ങളുടെ താൽപര്യങ്ങളുമാണ് സർക്കാറിനെ നയിക്കുന്നത്.

ഇന്ത്യൻ ടീമുകളും വ്യക്തിഗത കളിക്കാരും പാകിസ്ഥാനിൽനിന്നുള്ള ടീമുകളോ കളിക്കാരോ ഉള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കും.

അതുപോലെ, പാകിസ്ഥാൻ കളിക്കാർക്കും ടീമുകൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ ഉഭയകക്ഷി കായിക മത്സരങ്ങളുണ്ടാകില്ല.