video
play-sharp-fill

നിയന്ത്രണം വിട്ട ടിപ്പർ മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി: നിരവധി പേർക്ക് പരിക്ക്: അപകടം ചങ്ങനാശേരി തെങ്ങണയിൽ ഇന്നു രാവിലെ

നിയന്ത്രണം വിട്ട ടിപ്പർ മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി: നിരവധി പേർക്ക് പരിക്ക്: അപകടം ചങ്ങനാശേരി തെങ്ങണയിൽ ഇന്നു രാവിലെ

Spread the love

ചങ്ങനാശേരി: തെങ്ങണയിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു

അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി സമീപത്തെ കടയിൽ ഇടിച്ചാണ് നിന്നത്.

ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ട്രാവലറും ടിപ്പറുമാണ് ആദ്യം കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം തകർന്നു.

ഇതിന് ശേഷം ലോറി സമീപത്തെ കടയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രാവലറിനുള്ളിലുണ്ടായിരുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്