
‘എനിക്ക് ഒരു മകനേയുള്ളൂ; സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരിഉപയോഗത്തെക്കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചു..!! 16-18 വയസിലാണ് കുട്ടികൾ വഴിതെറ്റുന്നത്..!’ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ടിനി ടോം
സ്വന്തം ലേഖകൻ
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗം ചർച്ചയാവുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടൻ ടിനി ടോം. മകന് സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരിഉപയോഗത്തെക്കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചു എന്ന് ടിനി ടോം പറഞ്ഞു. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസിലാണ് കുട്ടികൾ വഴിതെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ.- ടിനി ടോം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്ക് അടിമയായ നടനെ അടുത്തിടെ കണ്ടതിനെക്കുറിച്ചും ടിനി ടോം പറഞ്ഞു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോൾ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമ്മുടെ ലഹരി.- ടിനി ടോം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.