video
play-sharp-fill

കഞ്ചാവു വേട്ടയ്ക്കിറങ്ങിയ തണ്ടർ ബോൾട്ട് സംഘം കാട്ടിൽ കുടുങ്ങി; വനത്തിൽ അകപ്പെട്ടത് 14 പേർ അടങ്ങുന്ന സംഘം; വഴിതെറ്റിയ പൊലീസുകാർക്കായി തെരച്ചിൽ തുടരുന്നു

കഞ്ചാവു വേട്ടയ്ക്കിറങ്ങിയ തണ്ടർ ബോൾട്ട് സംഘം കാട്ടിൽ കുടുങ്ങി; വനത്തിൽ അകപ്പെട്ടത് 14 പേർ അടങ്ങുന്ന സംഘം; വഴിതെറ്റിയ പൊലീസുകാർക്കായി തെരച്ചിൽ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് മലമ്പുഴ വനത്തിൽ കഞ്ചാവു വേട്ടയ്ക്കിറങ്ങിയ തണ്ടർ ബോൾട്ട് സംഘം വനത്തിൽ കുടുങ്ങി. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്‌ണൻ എന്നിവരടക്കം 14 അംഗ സംഘമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ വനത്തിൽ കുടുങ്ങിയത്. കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ട് ഉൾവനത്തിൽ എത്തിയതായിരുന്നു സംഘം. പിന്നീട് വഴി തെറ്റുകയായിരുന്നു.

അതേസമയം, വാളയാർ വനമേഖലയിൽ എട്ട് കിലോമീറ്റർ ഉൾവനത്തിൽ ഇവരുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കാട്ടിൽ കുടുങ്ങിയ സംഘത്തെ കണ്ടെത്താൻ ഇന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തും. പുലർച്ചെ ആറ് മണിയോടെ വാളയാർ ചാവടിപ്പാറയിൽ നിന്ന് ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്ന് മറ്റൊരു സംഘവും തിരച്ചിൽ ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനത്തിൽ കുടുങ്ങിയ ഉദ്യോഗസ്‌ഥർക്കായി പോലീസും വനംവകുപ്പും ആദിവാസികളും തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം, കാട്ടിൽ അകപ്പെട്ട ഉദ്യോഗസ്‌ഥർ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. വാളയാറിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള ഉൾവനത്തിൽ ഇവർ അകപ്പെട്ട് പോയതാണെന്നും പോലീസ് പറഞ്ഞു.