
സ്വന്തം ലേഖകൻ
കോട്ടയം; തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം മദ്യപിച്ച് ലെക്കുകെട്ട് മധ്യവയസ്കൻ പൊരിവെയിലത്ത് റോഡിൽ കിടന്നത് ഒരു മണിക്കൂറിലേറെ.
ആദ്യ കാഴ്ചയിൽ അപകടമെന്ന് തോന്നിപ്പിക്കുന്ന വിധമുള്ള ഇയാളുടെ അവസ്ഥ കാഴ്ചക്കാരെ ഞെട്ടിക്കുന്നതാണ്. സ്വയം എണീറ്റ് നടക്കാൻ പോലും കഴിയാത്തവിധം ഇയാൾ മദ്യപിച്ചിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേർഡ് ഐ ന്യൂസ് സമീപത്ത് നടത്തിയ അന്വേഷണത്തിൽ തിരുനക്കര മൈതാനത്ത് സംഘം ചേർന്നിരുന്ന് മദ്യപിച്ചശേഷം ഇയാളെ കൂട്ടത്തിലുള്ളവർ തന്നെ തല്ലി അവശനാക്കിയതാണെന്നും , തുടർന്ന് തിരുനക്കര മൈതാനത്ത് നിന്നും തള്ളി പുറത്തേക്ക് വിടുന്നതിനിടയിൽ വീണതാണെന്നും പറയുന്നു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കൺട്രോൾ റൂം പൊലീസെത്തി ഇയാളെ കയറ്റി കൊണ്ടുപോയി.









