Spread the love

തൃശൂർ: നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു.എരുമപ്പെട്ടി ആദൂരിൽ ആദൂർ ചുള്ളിയിൽ ഗഫൂറാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഗഫൂർ കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ പ്രവാസിയായിരുന്നു. നിലവിൽ ആദൂരിൽ പലചരക്ക് വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു.