Spread the love

 

തൃശൂർ: പുതുക്കാട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്. ഒന്നര മാസം മുൻപ് ബന്ധുവിന്റെ വീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അനഘ അശോകൻ ഇന്നലെയാണ് മരിച്ചത്. ഭർത്താവ് ആനന്ദ് അനഘയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹബന്ധം മുഴുവൻ അനകെ നിർബന്ധിച്ചതായി കുടുംബം പറഞ്ഞു.

video
play-sharp-fill

 

ആത്മഹത്യശ്രമത്തിന് പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ നേരത്തെ തന്നെ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു.

 

വിവാഹനിശ്ചയത്തിന് ശേഷം അനഘയ്ക്ക് ടെക്നോപാര്‍ക്കില്‍ ജോലി കിട്ടിയിരുന്നെങ്കിലും ആനന്ദ് അനഘയെ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രണയത്തിലായിരുന്ന ഇവർ ഈ വർഷം ജനുവരിയിൽ തന്നെ വിവാഹം കഴിച്ചിരുന്നതായും രഹസ്യ വിവാഹം നടന്നിരുന്നുവെന്ന കാര്യം ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒന്നര മാസം മുൻപ് ബന്ധുവീട്ടിൽ വെച്ചായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനഘ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.